ദുബായ്: നിക്ഷേപകനില്‍നിന്ന് വന്‍തുക മോഷ്ടിച്ച സംഭവത്തില്‍ ഏഷ്യൻ വംശജയായ സ്ത്രീയ്ക്ക് രണ്ട് വർഷം തടവും 28.5 ലക്ഷം ദിർഹം പിഴയും ശിക്ഷ. ശിക്ഷ അനുഭവിച്ചതിനുശേഷം സ്ത്രീയെ നാടുകടത്താനും വിധിച്ചിട്ടുണ്ട്. കേസിൽ മറ്റു രണ്ടു പേരെ കുറ്റമുക്തരാക്കി. കോടതി രേഖകൾപ്രകാരം, ഈ വർഷം ജനുവരിയിലാണ് സംഭവമുണ്ടായത്. ദേരയിലെ തന്റെ അപ്പാർട്മെന്റിൽനിന്ന് മോഷണം പോയതായി നിക്ഷേപകൻ പോലീസിനെ അറിയിക്കുകയായിരുന്നു. മോഷണം നടന്ന ദിവസം, നിക്ഷേപകൻ സ്ത്രീയോടൊപ്പം ദുബായിലെ ഒരു മണി എക്സ്ചേഞ്ചിലേക്ക് പോകുകയും റെസിഡൻഷ്യൽ യൂണിറ്റ് വാങ്ങാൻ സുഹൃത്തിനുവേണ്ടി 20 ലക്ഷം ദിർഹം കൈപ്പറ്റുകയും ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഈ തുകയും അധികമായി 85,000 ദിർഹമും ഒരു ബാഗിൽ സ്വീകരണമുറിയിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ സ്ത്രീയെ കാണാതാകുകയും പണവും നഷ്ടപ്പെട്ടു. തുടർന്ന്, മോഷ്ടിച്ച പണം മറ്റൊരാൾക്ക് സൂക്ഷിക്കാൻ കൈമാറിയശേഷം യുവതി യുഎഇയിൽ നിന്ന് രക്ഷപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട്, സ്ത്രീയെ കണ്ടെത്തുകയും മോഷ്ടിച്ച തുകയിൽനിന്ന് 14 ലക്ഷം ദിർഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പെ കോടീശ്വരിയാകണം’, ദുബായില്‍ വന്‍തുക മോഷ്ടിച്ച സംഭവത്തില്‍ ഏഷ്യന്‍ വംശജയ്ക്ക് എട്ടിന്റെ പണി
Advertisment
Advertisment