Saudi Family Multiple Visit Visa: പ്രവാസികളെ… ഇതാ ഒരു സന്തോഷവാര്‍ത്തയുമായി സൗദി അറേബ്യ

Saudi Family Multiple Visit Visa റിയാദ്: കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന സൗദി അറേബ്യയിലേക്കുള്ള മള്‍ട്ടിപ്പിള്‍ വിസി‌റ്റ് വിസ സംവിധാനം പുനഃസ്ഥാപിക്കുന്നു. ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസ സംവിധാനമാണ് നിലവിൽ വന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ മോഫയിൽ വിസ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇത് കേരളത്തിൽനിന്ന് അടക്കം സൗദിയിലേക്ക് വരുന്ന നൂറുകണക്കിന് പേർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഏതാനും മാസങ്ങളായി സിംഗിൾ എൻട്രി വിസയാണ് സൗദിയില്‍ അനുവദിച്ചിരുന്നത്. ഇത് കാരണം നിരവധി കുടുംബങ്ങൾ സൗദിയിലെത്തി ഒരു മാസത്തിന് ശേഷം സ്വദേശത്തേക്ക് തിരിച്ചുപോയി. മൾട്ടിപ്പിൾ റീ എൻട്രി വിസ അനുവദിച്ചവർക്കാകട്ടെ ഓൺലൈനിൽ വിസ പുതുക്കാനുള്ള സംവിധാനവും ലഭ്യമായിരുന്നില്ല. ഇവർ മറ്റു രാജ്യങ്ങളിൽ നേരിട്ടെത്തിയാണ് വിസ പുതുക്കിയിരുന്നത്. ഈ സീസണിലെ ഉംറ വിസ ഇന്ന് മുതൽ അനുവദിച്ചു തുടങ്ങും. ഹജ്ജിനോട് അനുബന്ധിച്ച് ഉംറ വിസ അനുവദിക്കുന്നത് നിർത്തിവച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സൗദി അറേബ്യയിലേക്കുളള മള്‍ട്ടിപ്പിൾ വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 16 മുതല്‍ സ്വീകരിച്ചുതുടങ്ങും. ഇത് സംബന്ധിച്ച് വിഎഫ്എസിന്റെ താശീര്‍ വെബ്‌സൈറ്റില്‍ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിസ കാലാവധി അവസാനിക്കുന്നതിനു മുൻപ് വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. കാലാവധി അവസാനിച്ച ശേഷവും സൗദിയിൽ തുടർന്നാൽ നിയമനടപടികൾ നേരിടേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group