jiddah airport; സൗദിയിലേക്ക് വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

jiddah airport; സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി 12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തി. ജിദ്ദ രാജ്യന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്കാണ് ഇത് ബാധകമാകുക. എയർപോർട്ടിൽ എത്തുന്നവരുടെ സുരക്ഷിതത്വവും സംരക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തത്. ഇതിൽ പ്രധാനമായത് എല്ലാത്തരം ലഹരി വസ്തുക്കളും മദ്യവുമാണ്. നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്–ഇലക്ട്രോണിക് ഉപകരണങ്ങൾ, പേനകൾ, ക്യാമറ ഘടിപ്പിച്ച കണ്ണടകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. സുഗന്ധങ്ങൾ അടങ്ങിയ ഇ-പൈപ്പുകൾ, പോക്കർ പോലുള്ള അപകടകരമായ ഗെയിമുകൾ, ചൂതാട്ടത്തിനുള്ള സാമഗ്രികൾ, ശക്തിയേറിയ ലേസറുകൾ, അസംസ്കൃത സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ, ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, കച്ചവട ഉദ്ദേശത്തിൽ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധന വസ്തുക്കളിൽപ്പെടുന്നു. യാത്ര സു​ഗമമാക്കുന്നതിന് എല്ലാ യാത്രക്കാരും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg നാട്ടിൽനിന്ന് വരുമ്പോൾ സുഹൃത്തക്കൾക്കും പരിചയക്കാർക്കും നൽകാനായി തന്നുവിടുന്ന പൊതികളിൽ ഇത്തരം നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായി ലഗേജിലോ കൈവശമോ ഇത്തരം സാധനങ്ങൾ കടന്നു കൂടിയാൽ വലിയ നിയമക്കുരുക്കുകളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group