Loop Project Dubai ദുബായ്: ഇലോണ്‍ മസ്കിന്റെ കമ്പനിയുമായി ചേര്‍ന്ന് യുഎഇ ലൂപ് ടണല്‍ നിര്‍മിക്കുന്നു. ദുബായ് സര്‍ക്കാര്‍ നിര്‍മിക്കുന്ന ലൂപ് ടണല്‍ ഹൈസ്പീഡ് ഗതാഗതപദ്ധതി പ്രഖ്യാപിച്ചു. മസ്കിന്റെ നിര്‍മാണ വിഭാഗമായ ദ ബോറിങ് കമ്പനിക്കാണ് നിര്‍മാണ ചുമതലയുള്ളത്. ദുബായില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഗവണ്മെന്റ്സ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദ ബോറിങ് കമ്പനിയുമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ധാരണാപത്രം ഒപ്പുവെച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പദ്ധതിയുടെ പ്രാഥമികവിവരങ്ങള്‍ യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ മക്തൂം എക്സില്‍ പങ്കുവെച്ചു. ദുബായ് ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതാകും ഈ പദ്ധതിയെന്ന് ഷെ്യഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു. ദുബായിയുടെ ഗതാഗതസംവിധാനങ്ങളെ നവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ലൂപ് പദ്ധതി. 17 കിലോ മീറ്റര്‍ നീളമുള്ള അണ്ടര്‍ ഗ്രൗണ്ട് പാതയായിരിക്കും. 11 സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക. മണിക്കൂറില്‍ 160 കിലോമീര്‍ വേഗതയിലാകും അണ്ടര്‍ ഗ്രൗണ്ട് പാത സഞ്ചരിക്കുക. ഇതിലൂടെ മണിക്കൂറില്‍ 20,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ലഭിക്കും. പദ്ധതിയുടെ രൂപരേഖ തയ്യാറായതായി ദ ബോറിങ് കമ്പനി അറിയിച്ചു.