Malayali Expat Died in UAE അജ്മാന്: മലയാളിയായ ജീവകാരുണ്യ പ്രവര്ത്തകന് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് സ്വദേശിയായ ചോനോകടവത്ത് അഷ്റഫ് എന്ന അത്ലാല്‍ അഷ്റഫ് (55) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം അജ്മാനില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. അജ്മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പരേതനായ വിയു മമ്മൂട്ടി – സികെ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പിണറായി സ്വദേശി ബുഷ്റ. മകൻ: മുഹമ്മദ് റാഫിദ് (പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ. നടപടിക്രമങ്ങൾക്ക് ശേഷം അജ്മാൻ അൽ ജർഫ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
Home
living in uae
Malayali Expat Died in UAE: യുഎഇയില്‍ പ്രവാസി മലയാളി മരണപ്പെട്ടു