Salik Toll Gates ദുബായ്: സാലിക്കിന്‍റെ വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് ജനുവരി അവസാനത്തോടെ ആരംഭിക്കും. ഇത് ദുബായിലുടനീളമുള്ള ഗതാഗതം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ലഘൂകരിക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വാരാന്ത്യത്തില്‍- രാവിലെ തിരക്കേറിയ സമയങ്ങളില്‍- 6 മുതല്‍ 10 വരെ – ആറ് ദിര്‍ഹം, വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളില്‍- 4 മുതല്‍ എട്ട് വരെ- ആറ് ദിര്‍ഹം, തിരക്കില്ലാത്ത സമയങ്ങളായ പകല്‍ 10 മുതല്‍ 4 വരെയും രാത്രി എട്ടുമുതല്‍ അതിരാവിലെ 1 മണിവരെ- നാല് ദിര്‍ഹം, ഞായറാഴ്ചകളില്‍-പൊതുഅവധി ദിവസങ്ങള്‍ പ്രത്യേക പരിപാടികള്‍ ഉള്ള ദിവസങ്ങള്‍ ഒഴികെ നാല് ദിര്‍ഹം, അര്‍ദ്ധരാത്രിയിലും അതിരാവിലെയുമുള്ള യത്രികര്‍ക്ക് ( 1- 6) സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമായിരിക്കും. ദുബായില്‍ പത്ത് സാലിക് ടോള്‍ ഗേറ്റുകളാണ് ഉള്ളത്. അല്‍ മംമ്സാര്‍ നോര്‍ത്ത് (അല്‍ ഇത്തിഹാദ് റോഡ്), അല്‍ മംമ്സാര്‍ സൗത്ത് (അല്‍ ഇത്തിഹാദ് റോഡ്), അല്‍ മക്തൂം ബ്രിഡ്ജ് (ഉമ്മ് ഹുറൈര്‍ റോഡ്), എയര്‍പോര്‍ട്ട് ടണല്‍ (ബെയ്റൂട്ട് സ്ട്രീറ്റ്), അല്‍ ഗാര്‍ഹുഡ് ബ്രിഡ്ജ് (ഷെയ്ഖ് റാഷിദ് റോഡ്), അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്), ബിസിനസ് ബേ ക്രോസിങ് (അല്‍- ഖെയ്ല്‍ റോഡ്), അല്‍ ബര്‍ഷ (ഷെയ്ഖ് സായിദ് റോഡ്), ജബെല്‍ അലി (ഷെയ്ഖ് സായിദ് റോഡ്), അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്) എന്നിവയാണവ.
Salik Toll Gates: യുഎഇ: സാലിക് ടോള്‍ നിരക്കും സമയക്രമവും; നടപ്പാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം
Advertisment
Advertisment