Kuwait five-star hotel raid : കുവൈത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ റെയ്ഡ്; 17 പേർ അറസ്റ്റിൽ

Kuwait five-star hotel raid : കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 17 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ ഹോട്ടലിൽനിന്ന് ഉച്ചത്തിലുള്ള സംഗീതവും ബഹളവും നിലവിളിയും കേൾക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.

ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് സംഘമാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സ്ത്രീകളുടെ നൃത്തവസ്ത്രം ധരിച്ച് ഏറെക്കുറെ അർധനഗ്നരായി കാണപ്പെട്ട അഞ്ച് പുരുഷന്മാരെ ഉൾപ്പെടെ 17 പേരെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അറസ്റ്റിലായവരിൽ ചിലർ മദ്യപിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിശോധനയ്ക്കിടെ അഞ്ച് പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

അറസ്റ്റിലായവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ, ഇവരിൽ പലരും ആഭ്യന്തര മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും ജോലി ചെയ്യുന്നവരും മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുമാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. അറസ്റ്റിലായവരിൽ ഒരാൾ മുൻ ദേശീയ അസംബ്ലി അംഗത്തിന്റെ മകനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറിയതായാണ് ലഭ്യമായ വിവരം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *