Drug Drive അബുദാബി: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 20 കാരനായ ഡ്രൈവർക്ക് തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ആറു മാസം തടവുശിക്ഷയും 50,000 ദിർഹം പിഴയുമാണ് കോടതി 20 കാരന് ശിക്ഷയായി വിധിച്ചത്. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണ് 20 കാരൻ നടത്തിയതെങ്കിലും പ്രായക്കുറവ് ചൂണ്ടിക്കാട്ടി കോടതി കഠിന ശിക്ഷ ഒഴിവാക്കുകയായിരുന്നു. അൽ ഖവാനീജ് റോഡിൽ വെച്ചാണ് 20 കാരനെ പോലീസ് പിടികൂടിയത്. ലൈസൻസില്ലാത്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനം ഓടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് ലാബ് പരിശോധന നടത്തി. പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതിയുടെ മുൻകാലം പരിശോധിച്ചപ്പോൾ രണ്ട് തവണ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. 17 -ാം വയസിൽ മദ്യപിച്ച് വാഹനമോടിച്ചതിനും മയക്കുമരുന്ന് കൈവശം വെച്ചതിനും 10,000 ദിർഹം പിഴ പ്രതിയ്ക്ക് ലഭിച്ചിരുന്നു. 18 വയസിലാണ് പ്രതി സമാന കുറ്റത്തിന് രണ്ടാം തവണ ശിക്ഷിക്കപ്പെട്ടത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടണമെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ട് വർഷത്തേക്ക് സാമ്പത്തിക കൈമാറ്റങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
Home
UAE
Drug Drive പിടിക്കപ്പെട്ടിട്ടും പാഠം പഠിച്ചില്ല; യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച 20 കാരൻ വീണ്ടും പിടിയിൽ
Related Posts
UAE Job Change Rules;യുഎഇയിൽ ജോലി മാറാൻ പ്ലാനുണ്ടോ? പഴയ കമ്പനി പണി തരുമോ? ലേബർ ബാൻ വരുമോ? പ്രവാസികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ
Dubai airport lost handbag;ദുബായ് വിമാനത്താവളത്തിൽ പണവും ഫോണുമടങ്ങിയ വിലപിടിപ്പുള്ള ബാഗ് മറന്നുവെച്ച് സ്വന്തം രാജ്യത്തേക്ക് പറന്നു ; ഒടുവിൽ വിദേശ വനിതയ്ക്ക് സർപ്രൈസ് കോൾ
UAE Lottery Lucky Day Results;68 കോടി ആര്ക്ക്? യുഎഇ ലോട്ടറിയുടെ നൂറാം നറുക്കെടുപ്പ്; മൂന്ന് പേർക്ക് അടിച്ചു മോനെ കോളടിച്ചു;ഭാഗ്യ ദേവത കണ്ണ് തുറന്നു!!! വിജയനമ്പറുകൾ അറിയാം!
Dubai Property Rental Prices;ദുബായിൽ വാടക കുറഞ്ഞു; ഒരുകാലത്ത് ഏറ്റവും ഉയർന്ന നിരക്കുണ്ടായിരുന്ന മേഖലകളിലും ഇടിവ്, പ്രവാസികൾക്ക് ആശ്വാസം
ADVERTISEMENT