Butchery Shut Down അബുദാബി: ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്ന് അബുദാബിയിലെ ഒരു കശാപ്പ്ശാല അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സായിദ് പോർട്ടിൽ സ്ഥിതി ചെയ്യുന്ന ബോഹ കശാപ്പ്ശാലയാണ് അധികൃതർ അടച്ചുപൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച 2008 ലെ നിയമ നമ്പർ (2) ഉം അനുബന്ധ ചട്ടങ്ങളും ഭക്ഷ്യ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കർശന പരിശോധനകളാണ് നടത്തിവരുന്നത്. വരു ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Home
UAE
Butchery Shut Down ആവർത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ലംഘനം; അബുദാബിയിൽ കശാപ്പ്ശാലയ്ക്ക് പൂട്ടുവീണു
Related Posts
UAE Job Change Rules;യുഎഇയിൽ ജോലി മാറാൻ പ്ലാനുണ്ടോ? പഴയ കമ്പനി പണി തരുമോ? ലേബർ ബാൻ വരുമോ? പ്രവാസികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ
Dubai airport lost handbag;ദുബായ് വിമാനത്താവളത്തിൽ പണവും ഫോണുമടങ്ങിയ വിലപിടിപ്പുള്ള ബാഗ് മറന്നുവെച്ച് സ്വന്തം രാജ്യത്തേക്ക് പറന്നു ; ഒടുവിൽ വിദേശ വനിതയ്ക്ക് സർപ്രൈസ് കോൾ
UAE Lottery Lucky Day Results;68 കോടി ആര്‍ക്ക്? യുഎഇ ലോട്ടറിയുടെ നൂറാം നറുക്കെടുപ്പ്; മൂന്ന് പേർക്ക് അടിച്ചു മോനെ കോളടിച്ചു;ഭാഗ്യ ദേവത കണ്ണ് തുറന്നു!!! വിജയനമ്പറുകൾ അറിയാം!
Dubai Property Rental Prices;ദുബായിൽ വാടക കുറഞ്ഞു; ഒരുകാലത്ത് ഏറ്റവും ഉയർന്ന നിരക്കുണ്ടായിരുന്ന മേഖലകളിലും ഇടിവ്, പ്രവാസികൾക്ക് ആശ്വാസം
ADVERTISEMENT