Posted By saritha Posted On

തട്ടിക്കൊണ്ടുപോയ യുവ പ്രവാസിയെ കൊല്ലത്തുനിന്ന് കണ്ടെത്തി; പ്രതികള്‍ കസ്റ്റഡിയില്‍

expat businessman kidnapped പാണ്ടിക്കാട്: മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് പ്രവാസിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) തട്ടിക്കൊണ്ടുപോയത്. ഷമീറിനെയും പ്രതികളായ നാലുപേരേയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊല്ലം ജില്ലയിലെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരിവിക്കോണം എന്ന സ്ഥലത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോയവർ മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാ‍ർ പോലീസിനു മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ വഴിയിൽ വച്ച് കാറിടിച്ചു തെറിപ്പിച്ച് ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിൽ ബലം പ്രയോഗിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഷമീർ ബഹളം വയ്ക്കുന്നതും കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. ദുബായിൽ കൂട്ടുസംരംഭമായി ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. ഇവരുടെ കീഴിലായി 60ഓളം ഫാർമസികളും മൂന്ന് റസ്റ്ററന്റുകളും ഉണ്ട്. മുൻ പാർട്ണർമാരുമായുള്ള സാമ്പത്തിക ഇടപാടുകളും അതിനെത്തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുമാണ് നിലവിലെ സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. കുടുംബസമേതം വിദേശത്തു കഴിയുന്ന ഷമീർ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. അടുത്ത 18നു മടങ്ങാൻ ഇരിക്കുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *