അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

മലപ്പുറം സ്വദേശിയായ ഡ്രൈവർ അബൂദബിയിലെ താമസമുറിയിൽ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് നെല്ലിയോളി സ്വദേശിയായ മൊയ്തുതിയുടേ മകൻ മുനീർ (40) ആണ് മരിച്ചത്. അബൂദബിയിലെ റീം ഐലൻഡിലാണ് സംഭവം നടന്നത്.

വ്യാഴാഴ്ച രാവിലെ മുതൽ റൂമിൽ നിന്നു പുറത്തുവരാതെ ഇരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്ന മുനീറിനെ കണ്ടത്. സുഹൃത്തുകൾ ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മുനീറിന്റെ മരണം സ്ഥിരികരിച്ചത്.

ബനിയാസ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൂന്ന് ആഴ്ച മുൻപാണ് മുനീർ ലീവ് കഴിഞ്ഞ് അബൂദബിയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹാഫിറ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.

Tag: Malayali youth dies of heart attack in Abu Dhabi

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group