എതിഹാദ് റെയില്‍ യാത്രയ്ക്കുള്ള ട്രെയിന്‍ സേവനം ആരംഭിക്കുമ്പോള്‍, യാത്രാ സമയം കുറയ്ക്കാനും ചെറിയ പട്ടണങ്ങളുമായി ആഭ്യന്തര ബന്ധം ശക്തിപ്പെടുത്താനും വലിയ സാധ്യതയുണ്ടെന്ന് നഗരാസൂത്രണ വിദഗ്ധര്‍ . ഈ നെറ്റ്‌വര്‍ക്ക്, പുതിയൊരു പ്രദേശിക നഗര വ്യവസ്ഥയും രൂപപ്പെടുത്താനിടയാകുമെന്നും വിദഗ്ധര്‍. “യുഎഇയില്‍ വിശ്വസനീയവും ഉയർന്ന വേഗതയിലുമുള്ള ഇന്റര്‍സിറ്റി യാത്രയ്ക്ക് പുതിയൊരു അര്‍ത്ഥം നല്‍കും എതിഹാദ് റെയില്‍, 200 കിലോമീറ്റര്‍ വേഗത വരെ യാത്ര ചെയ്യാനാകും. യാത്രാസമയം 40% വരെ കുറയും,” എന്ന് FTI കൺസൾട്ടിംഗിന്റെ മാനേജിംഗ് ഡയറക്ടർ സെര്‍കന്‍ ആല്‍ട്ടുർക്ക് പറഞ്ഞു. “ഇത് സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സമൂഹ ബന്ധം ശക്തിപ്പെടുത്തുകയും, ജോലിക്കും വിനോദത്തിനുമിടയിലുള്ള യാത്ര സുഗമമാക്കുകയും ചെയ്യും.” നഗരാസൂത്രണ വിദഗ്ധയായ ശ്വേതാ ഗാന്ധി ഈ റെയിൽ നെറ്റ്‌വർക്ക് “പുതിയ പ്രദേശിക നഗര വ്യവസ്ഥയുടെ മാനദണ്ഡം” ആയി മാറുമെന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായിൽ നിന്ന് ഫുജൈറയിലേക്ക് എതിഹാദ് റെയിലിൽ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. രാജ്യത്തിന്റെ കിഴക്ക് ഫുജൈറ മുതൽ പടിഞ്ഞാറ് അൽ സില വരെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി, മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് ഉപയോഗിക്കുന്നത്. അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാസഞ്ചർ ട്രെയിൻ 2030ഓടെ പ്രതിവർഷം 36 ദശലക്ഷം യാത്രക്കാരെ ലക്ഷ്യമിടുന്നു. ‘‘ഞങ്ങളുടെ ദേശീയ പദ്ധതികളിൽ ഞങ്ങൾ അഭിമാനിക്കുന്നു’’ എന്ന് പിന്നീട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് റെയിൽ ടീമിൽ അഭിമാനിക്കുന്നു. രാജ്യം അതിന്റെ ഭാവിക്ക് വേണ്ടി എല്ലാ ദിവസവും ഒരു പുതിയ ഇഷ്ടിക ചേർത്തുവച്ച് കെട്ടിപ്പടുക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഭാഗത്ത് അൽ സില മുതൽ കിഴക്ക് ഫുജൈറ വരെയാണ് ഇത്തിഹാദ് റെയിൽ പാത കടന്നുപോകുന്നത്. ഫുജൈറയിലെ സകാംകം, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അധികൃതർ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് സമീപം ഒരു സ്റ്റേഷൻ സ്ഥാപിക്കാനും സാധ്യതയുണ്ട്. അബുദാബിയിൽ ദൽമ മാളിന് സമീപം, മുസഫ ഇൻഡസ്ട്രിയൽ ഏരിയയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലുള്ള ഭാഗത്തായിരിക്കും സ്റ്റേഷൻ.