
‘ടിക്കറ്റെടുത്തിരുന്നു പക്ഷേ വിജയിച്ചോ ഇല്ലയോ എന്ന് ഉറപ്പില്ലാ, കയ്യില്‍ കാശ് കിട്ടട്ടെ, എന്നിട്ട് വിശ്വസിക്കാം’; ബിഗ് ടിക്കറ്റില്‍ സമ്മാനാര്‍ഹനായ തയ്യല്ക്കാരന് പറയുന്നു
Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റില്‍ വിജയി ആയെങ്കിലും ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീര്‍ ഹുസൈന് ദിവാന് വിശ്വസിക്കാനായിട്ടില്ല. ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47 കോടി രൂപ (20 ദശലക്ഷം ദിർഹം) ആണ് ഇദ്ദേഹം സമ്മാനം നേടിയത്. വിജയിച്ചെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടും പണം കയ്യിൽ കിട്ടിയാലേ താൻ വിശ്വസിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബംഗ്ലാദേശിലെ മാധ്യമങ്ങളിൽ നിന്ന് പോലും വിവരമന്വേഷിച്ച് ഒട്ടേറെ ഫോൺ കോളുകൾ വരുന്നുണ്ടെങ്കിലും ഒന്നും വിശ്വസിക്കാൻ കഴിയില്ലെന്ന മറുപടിയിൽ വിളിച്ചവർ കൺഫ്യൂഷനിലായി. വിജയിച്ച വിവരം കുടുംബാംഗങ്ങളെ അറിയിച്ചപ്പോൾ, താൻ ടിക്കറ്റെടുത്തിരുന്നു എന്നും വിജയിച്ചോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു എന്നും പറഞ്ഞതോടെ അവരും കടുത്ത ആശങ്കയിലായി. താൻ സ്വപ്നംപോലും കാണാത്തത്ര പണം ഒരു നിമിഷം കൊണ്ട് ലഭിച്ച് ജീവിതം മാറിമറയാൻ പോകുന്നതിന്റെ അമ്പരപ്പിലാണ് ഇദ്ദേഹം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കഴിഞ്ഞ 18 വർഷമായി ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുകയാണ് സബൂജ്. സുഹൃത്തുക്കൾ പലപ്പോഴും പലരും ബിഗ് ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം എടുത്തിരുന്നില്ല. എന്നാൽ, അടുത്തിടെ ഒരു ജോലിയുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയപ്പോൾ ടിക്കറ്റെടുക്കാൻ മനസില്‍ തോന്നിക്കുകയായിരുന്നെന്ന് സബൂജ് പറയുന്നു. ‘500 ദിർഹം മുടക്കി ടിക്കറ്റെടുക്കാൻ ആദ്യം മടിച്ചു. ഇത്രയും വലിയ തുക ടിക്കറ്റെടുക്കാൻ കളയുന്നത് ശരിയാണോ എന്ന് ചിന്തിച്ചു. പക്ഷേ, മനസ് ഉറച്ചുനിന്നു. ജൂലൈ 29-നാണ് ടിക്കറ്റെടുത്തത്. ഇതിന് ശേഷം താൻ എല്ലാ ദിവസവും വിജയിക്കുമെന്ന് മനസ് പറഞ്ഞിരുന്നതായും’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമ്മാനം ലഭിച്ചാൽ ആദ്യം മക്കയിൽ പോയി ഉംറ നിർവഹിക്കാനാണ് സബൂജിന്റെ ആഗ്രഹം. അതിനുശേഷം പണം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. പണം കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് ദൈവം വഴി കാണിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈകളിലാണ്’, അദ്ദേഹത്തിന്റെ വാക്കുകള്‍.
Comments (0)