
പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം; യുഎഇയില്‍ മലയാളിയായ എല്ലുരോഗ വിദഗ്ധന്‍ മരിച്ചു
malayali doctor dies in uae ദുബായ്: യുഎഇയില്‍ മലയാളിയായ എല്ലുരോഗ വിദഗ്ധന്‍ അന്തരിച്ചു. ആസ്റ്റര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ തൃശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ ഡോ.അന്‍വര്‍ സാദത്ത് (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബായില്‍ കബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീര്‍, മക്കള്‍ മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍ അന്‍വര്‍, ആയിഷ അന്‍വര്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)