Malayali Man Body Repatriated അജ്മാൻ: കഴിഞ്ഞ ദിവസം യുഎഇയില് മരിച്ച പ്രവാസി മലയാളി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പെരിന്തൽമണ്ണ പീച്ചീരി സ്വദേശി ആണ് അഫ്നാസ്. ഇയാളെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ പ്രവാസിയായിരുന്നു അഫ്നാസ്. അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം