Posted By admin Posted On

UAE JOB യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ? മികച്ച ശമ്പളം, സൗജന്യ താമസവും വിമാന ടിക്കറ്റും; കൂടുതൽ വിവരങ്ങൾ ഇപ്രകാരം

യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു അവസരം. കാഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലാണ് അവസരം ഉള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജോലിക്ക് ആവശ്യമായ യോഗ്യത, ശമ്പളം, തുടങ്ങിയ വിശദവിവരങ്ങൾ ഇപ്രകാരം.യുഎഇയിലെ സ്വകാര്യ കമ്പനിയിലേക്കാണ് നിയമനം. ആകെ അഞ്ച് ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐടിഐ/ ഡിപ്ലോമ, ഓട്ടോകാഡ് സർട്ടിഫിക്കറ്റാണ് യോഗ്യത. കൺസ്ട്രക്ഷൻ പ്രോജക്റ്റുകളിൽ കുറഞ്ഞത് 3 (മൂന്ന്) വർഷത്തെ പരിചയവും, ഓട്ടോകാഡ് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള പ്രവർത്തന പരിചയവും ആവശ്യമാണ്.അഭിമൂഖത്തിലൂടെ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2500 ദിർഹം ശമ്പളമായി ലഭിക്കും. കൂടാതെ കമ്പനി താമസം, ഗതാഗതം, യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള മെഡിക്കൽ ഇൻഷുറൻസ്, 2 വർഷത്തിനുള്ളിൽ ടു-വേ ടിക്കറ്റ് എന്നിവയും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജുലൈ 13 ന് മുൻപ് അപേക്ഷിക്കണം. jobs@odepc.in എന്ന മെയിലിലേക്കാണ് സിവി, പാസ്‌പോർട്ട്, ഐടിഐ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കേണ്ടത്. CAD ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) എന്ന് സബ്ജക്ടിൽ പരാമർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് –https://odepc.kerala.gov.in/job/cad-draughtsman-electrical എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇലക്ട്രിക്കൽ ബിഐഎം മോഡലർ

10 ഒഴിവ് ഉണ്ട്. ഐടിഐ/ഡിപ്ലോമ, എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ REVIT സോഫ്റ്റ്‌വെയറിൽ അറിഞ്ഞിരിക്കണം. എൽഒഡി 350 ലെവൽ വികസിപ്പിക്കാനറിയണം. പ്രത്യേകിച്ച് ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഡ്രോയിങ്ങുകളായ ലൈറ്റിങ്, പവർ, ഇഎൽവി സിസ്റ്റംസ്. 3000 ദിർഹമാണ് ശമ്പളം. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശമ്പളം ലഭിക്കും. കൂടാതെ യുഎഇ തൊഴിൽ നിയമം അനുസരിച്ച് കമ്പനി താമസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ്, 2 വർഷത്തിനുള്ളിൽ ടു-വേ ടിക്കറ്റ് എന്നീ ആനുകൂല്യങ്ങളും ഉണ്ടാകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്‌പോർട്ട്, ഐടിഐ സർട്ടിഫിക്കറ്റുകൾ എന്നിവ jobs@odepc.in എന്ന മെയിലിൽ ജുലൈ 13 ന് മുൻപാകെ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/bim-modeler-electrical

Comments (0)

Leave a Reply

Your email address will not be published. Required fields are marked *