‘അതുകൊണ്ടാണ് യുഎഇ അത്രമേല്‍ പ്രിയപ്പെട്ടത്’, പണമടങ്ങിയ ബാ​ഗ് മറന്നുവെച്ചു, പ്രവാസിക്ക് ബാ​ഗ് തിരികെയെത്തിച്ച് ആശുപത്രി അധികൃതർ

Hospital Returns Money Bag ദുബായ്: ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിയ്ക്ക് ബാ​ഗ് തിരികെ നൽകി മാതൃകയായി ആശുപത്രി അധികൃതർ. ദുബായിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാ​ഗ് മറന്നുവെച്ചത്. 32,000 ദിർഹം പണവും മറന്നുവെച്ച ബാ​ഗിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കടുത്ത പനി ബാധിച്ച സഹോദരനെയും കൊണ്ട് ഹോസ്പിറ്റലിൽ ഇംതിയാസ് എത്തിയത്. സഹോദരനെ ഉടൻതന്നെ അത്യാഹിത വിഭാ​ഗത്തിലേക്ക് പ്രവേശിപ്പിച്ചു. തിരക്കിനിടെ ഇംതിയാസ് തന്റെ പണമടങ്ങിയ ബാ​ഗ് മറന്നുവെക്കുകയായിരുന്നു. പിന്നീട്, ബാ​ഗ് അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ സൂപ്പർവൈസറായ ഹമീദ് ബിൻ ഹുസൈനിനെ ഏൽപ്പിക്കുകയുമായിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാ​ഗിന്റെ ഉടമയെ കണ്ടെത്തിയത്. ബാ​ഗിനുള്ളിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നത് ഉടമയെ കണ്ടുപിടിക്കുന്നതിൽ എളുപ്പമായി. ഇംതിയാസിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ പതിവായി ഉണ്ടാകാറുണ്ടെന്നും യാഥാർഥ ഉടമയ്ക്ക് ബാ​ഗ് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു. `അന്നൊരു വല്ലാത്ത ദിവസമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സഹോദരന് പനിയായി ആശുപത്രിയിൽ കൊണ്ടുവന്നതാണ്. അതിനിടയിൽ ബാ​ഗ് നഷ്ടപ്പെടുകയായിരുന്നു. പണം മുഴുവനും ബാ​ഗിനുള്ളിലായിരുന്നു. ബാ​ഗ് നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചുപോയി. ബാ​ഗ് എവിടെയാണ് മറന്നുവെച്ചതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ദിവസം മുഴുവൻ ബാ​ഗ് അന്വേഷിച്ച് നടന്നു. അപ്പോഴാണ് തുംബൈ ​ഹോസ്പിറ്റലിൽ നിന്ന് കോൾ വന്നത്’, ഇംതിയാസ് പറഞ്ഞു. ബാ​ഗ് തിരികെ നൽകിയതിലുള്ള ആശുപത്രി ജീവനക്കാരുടെ സത്യസന്ധതയ്ക്ക് ഇംതിയാസ് നന്ദി പറഞ്ഞു. എനിക്ക് പണവും ബാ​ഗും ഒക്കെ തിരികെ ലഭിച്ചു. ഇത് യുഎഇയിൽ മാത്രമേ നടക്കൂ, അതുകൊണ്ടുതന്നെയാണ് ഈ രാജ്യം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നതെന്ന് ഇംതിയാസ് പറഞ്ഞു. തുംബൈ ഹെൽത്ത്കെയറിന്റെ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബൈ ജീവനക്കാരെ വ്യക്തിപരമായി അഭിനന്ദിക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group