Iran cuts cooperation with IAEA: ഇനി പണ്ടത്തെ പോലെ അല്ല; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍

Iran cuts cooperation with IAEA ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം നിര്‍ത്തിവെച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്‍റ് ഐക്യകണ്‌ഠേന പാസാക്കിയത്. ഐ.എ.ഇ.എ നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ടാകും. ഏജന്‍സിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്നും ഇറാന്‍ പാര്‍ലമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍‍ നല്‍കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇറാനിലെ ആണവ നിലയങ്ങള്‍ക്കെതിരായ ആക്രമണത്തെ ചെറിയ തോതില്‍ പോലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) അപലപിക്കാന്‍ തയ്യാറായില്ല. അതിനാല്‍, അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയ സാഹചര്യത്തില്‍ അവിടങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിയണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group