Job Fraud ചവറ (കൊല്ലം): ടൂറിസ്റ്റ് വിസയിൽ ഇസ്രയേലിലെത്തിച്ച് ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മലയാളിക്കെതിരെ കേസ്. കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. തൃശൂർ വടക്കാഞ്ചേരി ചാലിപ്പാടം നരിപാറയിൽ ഹൗസിൽ ജിൻസിനെതിരെ ചവറ, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തു. ജില്ലയിൽ ഇരുപതിലേറെപ്പേരാണ് തട്ടിപ്പിനിരയായത്. രണ്ട് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇയാൾ വാങ്ങിച്ചതായി പരാതിക്കാർ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ചവറ മേനാമ്പള്ളി സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. വടക്കുംതല സ്വദേശിയും തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരിൽ നിന്ന് 2023 ഏപ്രിൽ മുതൽ 2025 ഏപ്രിൽ 23 വരെ പലതവണയായി നാല് ലക്ഷം രൂപ വീതം വാങ്ങിയതായി പരാതിയില്‍ പറയുന്നു. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന സ്ത്രീ വഴിയാണ് ഇയാൾ ഇടപാടുകാരുമായി ബന്ധപ്പെട്ടത്. എന്നാൽ, പണം ജിൻസന്റെ അക്കൗണ്ടിലേക്കാണു പലരും അയച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
Home
kerala
Job Fraud: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ഇരയായത് 20ലേറെ പേര്‍; മലയാളിക്കെതിരെ കേസ്