GCC Unified Tourist Visa അബുദാബി: വിദേശ വിനോദസഞ്ചാരികള്ക്ക് ആറ് ജിസിസി രാജ്യങ്ങളില് ഒറ്റ വിസയില് സഞ്ചരിക്കാവുന്ന നടപടിക്രമങ്ങള് അവസാനഘട്ടത്തില്. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചതായും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാംപ് വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ വിഷയം ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട പങ്കാളികളുടെയും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിസിസി രാജ്യങ്ങൾ ഷെംഗൻ ടൂറിസ്റ്റ് വിസയ്ക്ക് സമാനമായ ഒരു ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയായിരുന്നു. ഈ വിസ നിലവിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളിലും വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ സഞ്ചരിക്കാൻ സാധിക്കും. ഈ ഏകീകൃത വിസ പ്രാദേശിക ടൂറിസം മേഖലയ്ക്കും മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്കും ഒരു വലിയ മുന്നേറ്റം നൽകുമെന്നും അതുപോലെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ, മേഖലയിലെ ബിസിനസ് സംബന്ധമായ യാത്രകളും വിനോദയാത്രകളും വർധിപ്പിക്കുമെന്നുാണ് കരുതപ്പെടുന്നത്. ഗൾഫ് – അറബ് രാജ്യങ്ങളിലെ സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ജിസിസി രാജ്യങ്ങൾ 68.1 ദശലക്ഷം സന്ദർശകരെ സ്വീകരിക്കുകയും 110.4 ബില്യൻ ഡോളർ വരുമാനം നേടുകയും ചെയ്തു. ഇത് കോവിഡ് 19 ന് മുൻപുള്ളതിനേക്കാൾ 42.8 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 833,000 ആയി ഉയർന്നു. 2030 ഓടെ ഇത് ഒരു ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ്, പ്രാദേശിക ടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രമായി വളർന്നു കഴിഞ്ഞു. 2025 ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 7.15 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായിൽ എത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
Home
news
GCC Unified Tourist Visa: ആറ് ജിസിസി രാജ്യങ്ങളില് വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ സഞ്ചരിക്കാം, അംഗീകാരം, പ്രതീക്ഷ അര്പ്പിച്ച് യുഎഇ
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
UAE Job Change Rules;യുഎഇയിൽ ജോലി മാറാൻ പ്ലാനുണ്ടോ? പഴയ കമ്പനി പണി തരുമോ? ലേബർ ബാൻ വരുമോ? പ്രവാസികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ
Dubai airport lost handbag;ദുബായ് വിമാനത്താവളത്തിൽ പണവും ഫോണുമടങ്ങിയ വിലപിടിപ്പുള്ള ബാഗ് മറന്നുവെച്ച് സ്വന്തം രാജ്യത്തേക്ക് പറന്നു ; ഒടുവിൽ വിദേശ വനിതയ്ക്ക് സർപ്രൈസ് കോൾ
ADVERTISEMENT