Closure of Strait of Hormuz ജറുസലം: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം കടുപ്പിച്ചാല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫില്‍നിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇന്ധനക്ഷാമം നേരിടുന്ന ഈജിപ്തിനനുള്ള പ്രകൃതിവാതക വിതരണം ഇറാന്‍ ഇന്നലെ നിര്‍ത്തിവെച്ചു. മധ്യപൂർവദേശത്തെ സംഘർഷ സാഹചര്യത്തെ തുടർന്ന് എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. എണ്ണവിപണിയിൽ വില ഇന്നലെയും ഉയർന്നിരുന്നു. ഇറാനെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനിലെ ജനങ്ങൾ ആയത്തുല്ല ഖമനയി ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തണമെന്നും ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സംഘർഷത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന നിലപാടാണ് അമേരിക്ക തുടരുന്നതെങ്കിലും ടെഹ്റാനിലേക്ക് ഇറാൻ തൊടുത്ത മിസൈലുകൾ വെടിവച്ചിടാൻ സഹായിച്ചെന്ന് സമ്മതിച്ചു. ഇസ്രയേലിലെ ജനവാസമേഖലയെ ആക്രമിക്കുന്നത് ഇറാൻ തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. ഇസ്രയേലിന്റെ സഖ്യകക്ഷികളുടെ പശ്ചിമേഷ്യയിലെ സൈനികത്താവളങ്ങൾ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാഖിലും ഗൾഫ് രാജ്യങ്ങളിലുമായി യുഎസിന് സൈനികത്താവളങ്ങളും അരലക്ഷത്തോളം സൈനികരുമുണ്ട്.
Home
news
Closure of Strait of Hormuz: ഗള്‍ഫില്‍ നിന്നുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരപാത അടച്ചേക്കും, എണ്ണവില കുത്തനെ ഉയരുന്നത് ഉള്‍പ്പെടെയുള്ള ആശങ്ക