UAE Hottest May അബുദാബി: യുഎഇയില്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ വർഷം മേയിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). മേയ് 24ന് അബുദാബിക്കടുത്തുള്ള സ്വെയ് ഹാനിൽ താപനില 51.6°സെൽഷ്യസ് വരെ എത്തിയതാണ് രാജ്യത്തിന്റെ ഇതുവരെയുള്ള ഉയർന്ന താപനില. ചൂട് കൂടിയതുപോലെതന്നെ ദൈർഘ്യവും കൂടിയതായി കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹ്മദ് ഹബീബി പറഞ്ഞു. രാജ്യത്തുടനീളമുള്ള ശരാശരി പരമാവധി താപനില 40.4°സെൽഷ്യസ് ആയി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇത് 2003-2024 കാലഘട്ടത്തിലെ 39.2°സെൽഷ്യസ് എന്ന ശരാശരിയെ മറികടന്നു. അടുത്ത ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം, കാലാവസ്ഥാ മാറ്റം ലോകമാകെയുള്ള താപനില വർധനവിന് കാരണമാകുന്ന പ്രധാന ഘടകമായാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. യുഎഇയിലും ചൂട് ഇപ്പോൾ ഉച്ചയ്ക്ക് മാത്രമല്ല, രാവിലെ മുതൽ വൈകിട്ട് വരെ നീളുന്നതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
UAE Hottest May: ചൂട് സഹിക്കാന്‍ വയ്യ ! യുഎഇയില്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഏറ്റവും ഉയർന്ന താപനില, 51.6° സെൽഷ്യസ് വരെ
Advertisment
Advertisment