Kenya Bus Accident മൂവാറ്റുപുഴ: ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോകുകയാണെന്ന് പറഞ്ഞാണ് ജസ്ന നാട്ടിലെ ബന്ധുക്കളെ അവസാനമായി വിളിച്ചത്. പിന്നാലെ, വീട്ടുകാര്‍ അറിഞ്ഞത് ജസ്നയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ്. പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്ന (29) മകൾ റൂഹി മെഹ്റിൻ (ഒന്നര) എന്നിവരാണ് കെനിയയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ദുബായിൽനിന്നു ജസ്നയുടെ സഹോദരൻ ജസിം ആണ് ഇരുവരും കെനിയയിൽ അപകടത്തിൽ മരിച്ച വിവരം നാട്ടിൽ വിളിച്ചറിയിച്ചത്. ബലിപെരുന്നാൾ ദിവസമാണ് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്ന ശേഷം ജസ്ന ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനും കുഞ്ഞിനുമൊപ്പം കെനിയയിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന. ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫയ്ക്കൊപ്പം ഖത്തറിലാണു ജസ്ന താമസിച്ചിരുന്നത്. സിഎ പഠനം പൂർത്തിയാക്കിയ ജസ്ന ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ജസ്നയുടെ മാതാപിതാക്കൾ സഹോദരൻ ജസീമിനൊപ്പം ദുബായിലാണു താമസിക്കുന്നത്. സഹോദരി ജാസ്മിനും കുടുംബസമേതം ദുബായിലാണ്. ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കും.
Home
kerala
Kenya Bus Accident: വീട്ടുകാര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന ശേഷം വിനോദയാത്രയ്ക്ക് പോയി, പിന്നാലെ എത്തിയത് ജസ്നയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്ത