job openings; യുഎഇയിലെ ഈ എമിറേറ്റിലെ സർക്കാർ വകുപ്പുകളിൽ തൊഴിലവസരം

job openings; രാജ്യത്തെ ഷാർജ സർക്കാരിന്റെ വിവിധ വകുപ്പുകളിലായി 400 പുതിയ ജോലി ഒഴിവുകൾ ഒരുക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. സർക്കാരിന്റെ സ്വദേശിവത്കരണ നയം ശക്തിപ്പെടുത്തുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം. ഷാർജയിലെ യുവാക്കളും തൊഴിൽ അന്വേഷകരുമായ സ്വദേശികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്. സ്വദേശിവത്കരണം വേഗത്തിലാക്കുക, യുവാക്കൾക്ക് സ്ഥിരതയുള്ള തൊഴിൽ ലഭ്യമാക്കുക, സർക്കാർ സംവിധാനങ്ങളിലെ സേവന നിലവാരം ഉയർത്തുക, ആധുനിക പ്രവർത്തനക്ഷമതയുള്ള ഭരണ സംവിധാനത്തിനായി പുതുതലമുറയെ ഉൾപ്പെടുത്തുക, വിദേശികളെ ആശ്രയിക്കാതെ സ്വദേശികളിൽ നിന്ന് തന്നെ കഴിവും സേവനവും പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇതെന്നാണ് വിലയിരുത്തൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg  എമിറേറ്റിലെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് ആണ് ഈ നിയമനങ്ങൾ ഉണ്ടാവുക. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഭരണ സേവനങ്ങൾ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലായി ഒഴിവുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നിയമനങ്ങൾ സൂക്ഷ്മമായ അപേക്ഷാ സമർപ്പണവും തിരഞ്ഞെടുപ്പുമുളള പ്രക്രിയകളിലൂടെയാകും നടക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group