dubai duty free; ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിലൂടെ പ്രവാസി മലയാളിക്ക് അപൂർവ്വ നിമിഷം. എട്ടര കോടിയുടെ ഭാഗ്യമാണ് ഇയാളെ തേടി എത്തിയത്. അതും ഓൺലൈൻ വഴി വാങ്ങിയ ടിക്കറ്റിലാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. മേയ് 19ന് ഓൺലൈനായി വാങ്ങിയ 3532 എന്ന ടിക്കറ്റ് നമ്പരാണ് പോളിന് സമ്മാനം നേടിക്കൊടുത്തത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയർ നറുക്കെടുപ്പ് സീരീസ് 503ൽ ബമ്പർ സമ്മാനമായ 10 ലക്ഷം ഡോളർ (എട്ടര കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. 38 വർഷമായി ദുബൈയിൽ താമസിച്ച് വരുന്ന പോളിന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഇതേ സമ്മാനം 2016ലും ലഭിച്ചിട്ടുണ്ട്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ പ്രൊമോഷൻ ചരിത്രത്തിൽ രണ്ട് തവണ വിജയിക്കുന്ന 11-ാമത്തെ ഭാഗ്യശാലിയാണ് പോൾ. 1999ലെ തുടക്കകാലം മുതൽ തന്നെ ഇവർ ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനിൽ പങ്കെടുത്ത് വരികയാണ് ജോസ്. ഓരോ തവണയും ഓരോരുത്തരുടെ പേരിൽ ടിക്കറ്റ് വാങ്ങും. രണ്ട് കുട്ടികളുടെ പിതാവായ പോൾ ഒരു കരാർ കമ്പനിയിലെ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്ത് വരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLuggനേരത്തെ വിജയിയായപ്പോൾ 9 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്തവണ 17 സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാന വിവരം അറിഞ്ഞ് സന്തോഷം കൊണ്ട് നിറഞ്ഞ അദ്ദേഹം, ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. രണ്ടാം തവണയും സമ്മാനം നേടാനായതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.
Home
news
dubai duty free; അപൂർവ നിമിഷം! യുഎഇയിൽ ഒരേ നറുക്കെടുപ്പിൽ രണ്ടാം തവണയും ബമ്പർ; ഓൺലൈനായി വാങ്ങിയ ടിക്കറ്റിൽ മലയാളിയെ തേടിയെത്തിയത് കോടികൾ