Advertisment

Pipeline Gas UAE: ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിട, യുഎഇയിലെ നിരവധി വീടുകളില്‍ പൈപ്പ് ലൈന്‍ ഗ്യാസ് വിതരണം ആരംഭിച്ചു

Advertisment

Pipeline Gas UAE ഷാർജ: 350-ലേറെ വീടുകൾക്ക് പൈപ്പ് ലൈന്‍ ഗ്യാസ് വിതരണം ആരംഭിച്ചു. അൽ ഖുതൈനയിലെ താമസക്കാർക്കാണ് പൈപ്പ് വഴി ഗ്യാസ് വിതരണം ആരംഭിച്ചത്. ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾ കുറയ്ക്കുന്നതാണ് പ്രകൃതിവാതക ശൃംഖലയുമായി ബന്ധിപ്പിച്ച പദ്ധതി. എൽപിജി സിലിൻഡറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതവും സൗകര്യപ്രദവുമായ വാതകവിതരണമാണ് പുതിയ സംവിധാനം. 18 കിലോമീറ്ററിലാണ് പ്രദേശത്തെ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി വ്യാപിച്ചു കിടക്കുന്നത്. ഷാർജയിലെ എല്ലാ താമസ, വ്യാവസായിക മേഖലകളിലേക്കും പ്രകൃതിവാതകമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സേവയിലെ പ്രകൃതിവാതക വകുപ്പ് മേധാവി എൻജിനിയർ ഇബ്രാഹിം അൽ ബൽഗൗണി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്‌ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് വാതക സേവന പദ്ധതി പ്രവർത്തിക്കുന്നത്. അടുത്ത മാസങ്ങളിൽ അൽ സുയോ, അൽ ഹോഷി, അൽ റഹ്‌മാനിയ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പൈപ്പ്‌ലൈൻ പദ്ധതി വ്യാപിപ്പിക്കും. ഗ്യാസ് സിലിൻഡറുകളിലെ ചോർച്ച കാരണമുണ്ടാകുന്ന അപകടസാധ്യതകൾ ഒഴിവാക്കാനും പദ്ധതിയിൽ സംവിധാനങ്ങളുണ്ട്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group