Koduvally Kidnap Case കോഴിക്കോട്: ഒരു മാസം മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ ഉടമ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലില്ലെന്നാണ് വിവരം. ഇയാളെയും മറ്റുരണ്ടുപേരെയും കൊടുവളളി പോലീസ് ചോദ്യംചെയ്തുവരികയാണ്. അനൂസ് റോഷന്‍ എവിടെയെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഘം കുടുംബത്തെ ഇതുവരെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg അതിനിടെ, വിദേശത്തുനിന്ന് ഒരുമാസംമുന്‍പ് നാട്ടിലെത്തിയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടില്ല. ഇയാള്‍ എവിടെയെന്ന കാര്യത്തിലും എന്തുകൊണ്ട് ബന്ധുക്കള്‍ക്ക് പരാതിയില്ലെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാര്‍ഥിയാണ് അനൂഷ് റോഷന്‍.
Koduvally Kidnap Case: വിദേശത്തുനിന്ന് നാട്ടില്‍ എത്തിയിട്ട് ഒരുമാസം, ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല, ദുരൂഹത
Advertisment
Advertisment