Kuwait Job Visa Fraud തൊടുപുഴ: കുവൈത്തിലേക്ക് വിസ നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. ആലപ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒന്‍പത് പേരില്‍നിന്നായി 15,50,000 രൂപയാണ് തട്ടിയത്. കുവൈത്തിലേക്കു വിസ നൽകാമെന്ന് പറഞ്ഞ് 2024 മാർച്ചിലാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെ ഇയാൾ സമീപിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇവരുടെ ഏഴ് സുഹൃത്തുക്കളിൽനിന്നാണ് പണം തട്ടിയത്. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. നേരത്തേ അബുദാബിയിൽ ആയിരുന്നു ശരത് ജോലി ചെയ്തിരുന്നത്. ഇയാള്‍ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിയെന്ന് പോലീസ് പറഞ്ഞു.
Kuwait Job Visa Fraud: കുവൈത്തിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു, തട്ടിയെടുത്ത പണവുമായി വാഹനങ്ങള്‍ വാങ്ങിയ യുഎഇയിലെ മുന്‍ പ്രവാസി അറസ്റ്റില്‍
Advertisment
Advertisment