Expat Malayali Dies അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി പുതിയങ്ങാടി മൂസയുടെ മകൻ വി.കെ ഹംസ (53) ആണ് അല്‍ഐനില്‍ മരിച്ചത്. അൽ ഐൻ തമാം ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു. 27 വർഷമായി അബുദബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കുടുംബസമേതം അബുദബിയിലായിരുന്നു താമസം. ഭാര്യ: സമീഹ, മക്കൾ: അസ്‌ന, ഹാദി, ഹിബ, ആസിം. മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച പുതിയങ്ങാടി ലാല പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg