
Nipah in Kerala: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു; രോഗഉറവിടം വ്യക്തമല്ല
Nipah in Kerala മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിൽ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഈ വർഷം ആദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുവതി കഴിഞ്ഞ നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
Comments (0)