Highest Temperature in UAE ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസം അനുഭവപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ചൂട്. ഫുജൈറയിൽ 46.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ വർഷത്തെക്കാൾ മഴ കുറഞ്ഞ യുഎഇയിൽ ഇത്തവണ ഏപ്രിലിൽ തന്നെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഗൾഫിൽ ചൂട് ഏറ്റവും കൂടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇ കൂടാതെ, കുവൈത്തിലും ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടും (54 ഡിഗ്രി സെൽഷ്യസ്) കുവൈത്തിൽ തന്നെയാണ് രേഖപ്പെടുത്തിയത്. 2016 ജൂലൈ 21ന് മിത്രിബയിലാണ് രേഖപ്പെടുത്തിയത്.
Home
news
Highest Temperature in UAE: ചുട്ടുപൊള്ളി യുഎഇ; ഏപ്രിലില്‍ അനുഭവപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ചൂട്