School Time Reduced in UAE അബുദാബി: യുഎഇയിൽ ചൂട് കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന് അവസാനിപ്പിക്കും. വെള്ളിയാഴ്ചകളിൽ 7.15 മുതൽ 11 വരെയും ആയിരിക്കും ക്ലാസുകള്‍. പുതുക്കിയ സമയം അനുസരിച്ച്, ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കെല്ലാം നിയമം ബാധകമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സമയമാറ്റം വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും സ്വാഗതം ചെയ്തു. സ്കൂളിലേക്കുള്ള പ്രവേശന മാനദണ്ഡവും കർശനമാക്കിയിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് ഗേറ്റ് തുറന്ന് 7.30ഓടെ അടയ്ക്കും. ഏതെങ്കിലും കാരണവശാൽ വൈകിയാൽ രക്ഷിതാവ് നേരിട്ട് സ്കൂളിൽ വിളിച്ചറിയിക്കണം. അല്ലാത്ത പക്ഷം വിദ്യാർഥിയെ സ്കൂളിലേക്ക് പ്രവേശിപ്പിക്കില്ല.
Home
news
School Time Reduced in UAE: ‘കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം’; യുഎഇയില്‍ സ്കൂൾ പ്രവൃത്തി സമയം കുറച്ചു