New Intercity Bus Service UAE അജ്മാന്‍: അടുത്ത മാസം ആദ്യം മുതൽ പുതിയ ഇന്റർസിറ്റി റൂട്ട് ആരംഭിക്കുന്നതോടെ താമസക്കാർക്ക് അജ്മാനിൽ നിന്ന് അൽ ഐനിലേക്ക് ബസിൽ യാത്ര ചെയ്യാം. മുസല്ല ബസ് സ്റ്റേഷനും അൽ ഐൻ ബസ് സ്റ്റേഷനും ഇടയിൽ മെയ് ഒന്ന് വ്യാഴാഴ്ച മുതൽ പുതിയ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് ഏപ്രിൽ 29 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രണ്ട് ബസ് സ്റ്റേഷനുകളിൽ നിന്ന് ദിവസവും നാല് ട്രിപ്പുകൾ ഉണ്ടാകും. അജ്മാനിൽ നിന്ന് അൽ ഐനിലേക്കുള്ള ആദ്യ ബസ് രാവിലെ എട്ട് മണിക്ക് പുറപ്പെടും. രണ്ടാമത്തേത് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടും. മൂന്നാമത്തെ ട്രിപ്പ് വൈകുന്നേരം നാല് മണിക്കും അവസാന ട്രിപ്പ് രാത്രി എട്ട് മണിക്കും ആയിരിക്കും. അൽ ഐനിൽ നിന്ന് അജ്മാനിലേക്കുള്ള ബസുകളുടെ സമയക്രമം അതേപടി തന്നെ തുടരും. ആദ്യ ട്രിപ്പ് രാവിലെ എട്ട് മണിക്കും രണ്ടാമത്തേത് ഉച്ചയ്ക്ക് 12 മണിക്കും ആയിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മൂന്നാമത്തെ ട്രിപ്പ് വൈകുന്നേരം നാലിനും അവസാനത്തേത് രാത്രി എട്ടിനുമായിരിക്കും. അതേസമയം, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഏപ്രിൽ 28 തിങ്കളാഴ്ച ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് മെയ് രണ്ടിന് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ റൂട്ട് E308 ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഒരു യാത്രക്കാരന് ഒരു വൺവേ യാത്രയ്ക്ക് 12 ദിർഹം ആണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
Home
news
New Intercity Bus Service UAE: യുഎഇയില്‍ പുതിയ ഇന്റർസിറ്റി ബസ് സർവീസ് പ്രഖ്യാപിച്ചു; സയമക്രമം അറിയാം