UAE Emiratisation: യുഎഇയിലെ പ്രവാസികള്‍ക്ക് ഇരുട്ടടിയോ? പുതിയ നിയമം കര്‍ശനമാക്കുന്നു

UAE Emiratisation ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇയിലെ സ്വദേശിവത്കരണം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വദേശിവത്കരണമാണ് നിലവില്‍ രാജ്യത്ത് പുരോഗമിക്കുന്നത്. 2023ൽ 19,000 കമ്പനികളാണ് സ്വദേശികളെ ജോലിക്കെടുത്തതെങ്കിൽ 2024 ല്‍ 27000 സ്വദേശികളെ രാജ്യത്ത് നിയമിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 1.31 ലക്ഷം സ്വദേശികളാണ് കമ്പനികളില്‍ ജോലിക്ക് പ്രവേശിച്ചത്. സ്വദേശികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമാണ് ‘നാഫിസ്’. ഇതുവഴി വനിതകള്‍ ഉള്‍പ്പെടെ 95,000 പേരെ വിവിധ തസ്തികകളിൽ നിയമിച്ചു. നിയമനം ഊർജിതമാക്കാൻ പ്രമുഖ കമ്പനികളുമായി നാഫിസ് ധാരണയുണ്ടാക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group