അബുദാബി: യുഎഇയിൽ 2025 ൽ കാത്തിരിക്കുന്നത് വമ്പൻ തൊഴിൽ അവസരങ്ങൾ. 65 ശതമാനം ജീവനക്കാരും അടുത്തവർഷം പുതിയ ജോലികൾ തേടുമെന്ന് റോബർട്ട് ഹാഫ് പുറത്തിറക്കിയ 2025 ലെ സാലറി ഗൈഡിൽ പറയുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകൾക്ക് ശേഷമാകും കൂടുതൽ നിയമനം പ്രതീക്ഷിക്കുന്നത്. കൂടാതെ, രാജ്യത്തെ ബിസിനസ് വളർച്ചയും കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാലറി ഡൈഡ് ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ അഞ്ചിൽ മൂന്നിൽ കൂടുതൽ നേതാക്കൾ അല്ലെങ്കിൽ 63 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം കൂട്ടും. പല രാജ്യങ്ങളും തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ നിലവിൽ തൊഴിലുടമകൾ പുതിയ ജീവനക്കാരുടെ നിയമനത്തിന് താത്കാലിക കർട്ടൻ ഇട്ടിരിക്കുകയാണ്. 2025 ന്റെ ആരംഭത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ തിരക്കിലായിരിക്കും ബിസിനസ് നേതാക്കൾ. തെരഞ്ഞെടുപ്പ് പൂർത്തിയായ രാജ്യങ്ങളിൽ ആര് ഭരിക്കുമെന്നതിൽ തീരുമാനമാകാത്തതിനാലാണ് നിയമനവും പദ്ധതികളും അടുത്തവർഷത്തേക്ക് നീട്ടിവെച്ചിരിക്കുന്നത്. ഇതോടൊപ്പം, അടുത്തവർഷം സ്ഥാപനങ്ങളുടെ വളർച്ചാസാധ്യതയിലും 10 ൽ ഏഴ് നേതാക്കളും (67 ശതമാനം) ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൊഴിലാളികളെ കണ്ടെത്തുന്നത് എളുപ്പമാണെങ്കിലും ശരിയായ വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികളെ കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് സാലറി ഗൈഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
പ്രവാസികൾക്കും ആശ്വാസമാകുമോ? യുഎഇയിൽ വരുംവർഷം പുതിയ ജോലികളും അവസരങ്ങളും
Advertisment
Advertisment