Advertisment

20 വർഷത്തോളം വീട്ടമ്മ, ഇന്ന് യുഎഇയിലടക്കം 10 കോടി ദിർഹം വിറ്റുവരവുള്ള കമ്പനിയുടെ മേധാവി

Advertisment

ഇന്ത്യയിലെ അമൃത്സറിൽ നിന്നു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്ന ശീതൾ കപൂറി​ന്റെ ലോകമെന്നത് ഭർത്താവും രണ്ടു മക്കളുമായിരുന്നു. ഇരുപത് വർഷത്തോളം രണ്ട് കുട്ടികളുടെ അമ്മയായി, വീട്ടിലെ കാര്യങ്ങൾ നടത്തുന്നതി​ന്റെ ചുമതലക്കാരിയായെല്ലാം ജീവിതം മുന്നോട്ടുനീക്കി.തുണിത്തരങ്ങളോടും ഫാഷൻ ഡിസൈനിം​ഗിനോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന ശീതൾ ത​ന്റെ നാൽപ്പതുകളിലാണ് ബിസിനസ് രം​​ഗത്തേക്ക് കടന്നുവരുന്നത്. ത​ന്റെ ജീവിതത്തിലെ സാധാരണ ഒരു ദിവസം ഭർത്താവി​ന്റെ ഓഫീസിലേക്ക് പോയപ്പോഴാണ് ചെറിയ ബിസിനസ് ആശയം ശീതളിൽ ഉരുത്തിരിഞ്ഞത്. ഭർത്താവ് ടെക്സറ്റയിൽ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഓഫീസിൽ ഓർഡറിനു ശേഷം വലിച്ചെറിഞ്ഞിരുന്ന തുണിത്തരങ്ങളിൽ നിന്നാണ് ശീതൾ ആദ്യം ത​ന്റെ സാമ്പിളുകൾ ഉണ്ടാക്കിയെടുത്തത്. ആദ്യം കുർത്തകൾ ഡിസൈൻ ചെയ്യാൻ തുടങ്ങി. ഭർത്താവി​ന്റെ പ്രോത്സാഹനവും സഹായവും കൊണ്ട് ഇ – ബേയിൽ അവ വിൽക്കാൻ തുടങ്ങി. മികച്ച പ്രതികരണമാണ് ത​ന്റെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആവേശമായി. പതിയെ ഇ-കൊമേഴ്‌സ് ബ്രാൻഡായ ശ്രീ ആരംഭിച്ചു.

Advertisment

പരമ്പരാഗതവും ആധുനികവുമായ ഇന്ത്യൻ വസ്ത്രങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന ബ്രാൻഡിന് സ്വദേശത്തും വിദേശത്തുമായി ഏറെ സ്വീകാര്യത ലഭിച്ചു. ആഗോളതലത്തിൽ 140-ലധികം സ്റ്റോറുകളുടെ ശൃംഖലയുള്ള 100 ദശലക്ഷം ദിർഹം വിറ്റുവരവുള്ള ഒരു ബിസിനസ്സിൻ്റെ ഉടമയെന്ന നിലയിലേക്ക് ശീതൾ വളർന്നു. ഫാഷൻ റീട്ടെയിൽ മത്സരരം​ഗത്ത് മുൻനിരയിലെത്തി. ഇന്ത്യയിൽ മാത്രമല്ല,സിംഗപ്പൂർ, ഖത്തർ, സൗദി അറേബ്യ, യുഎഇ വിപണിയിലും ശ്രീക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. യുഎഇയിലെ വിപണി പ്രവണതകളും ഉപഭോക്തൃ മുൻഗണനകളും സൂക്ഷ്മമായി നിരീക്ഷിച്ച് സമകാലിക ശൈലിയും സാംസ്കാരികതയും അറിഞ്ഞുകൊണ്ട് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. അത്തരത്തിലുള്ള അബായകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബോഹോ ഫാഷ​ൻ രം​ഗത്തെ പ്രവണതകളെ മനസിലാക്കിക്കൊണ്ട് വ്യത്യസ്ത ഡിസൈനുകളും ഊഷ്മളമായ നിറങ്ങളും സങ്കീർണ്ണമായ എംബ്രോയ്ഡറിയും സ്വതന്ത്രമായ ബൊഹീമിയൻ രീതിയിലുള്ള വസ്ത്രങ്ങളും ഏറെ ആകർഷകമായി. യുഎഇയിലെ പ്രാദേശിക വിപണിയുടെ സൂക്ഷ്മത മനസ്സിലാക്കി, ദുബായിലെ കോസ്‌മോപൊളിറ്റൻ, മൾട്ടി കൾച്ചറൽ അന്തരീക്ഷവുമായി പ്രതിധ്വനിക്കുന്ന തരത്തിലാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ദുബായിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസൃതമായി കനംകുറഞ്ഞ തുണിത്തരങ്ങളാണ് ഉപയോ​ഗിക്കുന്നത്. മിഡിൽ ഈസ്റ്റേൺ സൗന്ദര്യാത്മക മുൻഗണനകളുമായി യോജിപ്പിക്കുന്ന വർണ്ണ പാലറ്റും അലങ്കാരങ്ങളും ഉൾപ്പെടുത്തെന്നെന്നും ശീതൾ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group