യുഎഇയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും തിരശ്ചീന ദൃശ്യപരതയിൽ കുറവ് ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇലക്ട്രിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധിക്ക് അനുസൃതമായി മാറ്റം വരുത്തണമെന്നും പൊലീസ് ആഹ്വാനം ചെയ്തു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് പ്രകാരം, ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും മൂടൽമഞ്ഞ് നിറഞ്ഞതുമായിരിക്കും. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 42 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്