ലോകത്തിലെ ആദ്യത്തെ ത്രീ-ഡി പ്രിൻ്റഡ് അബ്രകൾ ദുബായിൽ ട്രയൽ റൺ ആരംഭിച്ചു. ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരുമായി യാത്ര ചെയ്യാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയും. ബോട്ടിൻ്റെ പ്രവർത്തനം നിരീക്ഷിക്കുന്ന റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ട്രയൽ റൺ നടത്തുന്നത്. പരമ്പരാഗത രീതിയിൽ നിർമിച്ച ബോട്ടിന് 11 മീറ്റർ നീളവും 3.1 മീറ്റർ വീതിയും ഉണ്ട്. രണ്ട് 10 കിലോവാട്ട് മോട്ടോറുകളും ലിഥിയം ബാറ്ററികളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ട്രയൽ റണ്ണിൽ ഇല്ക്ട്രിക് അബ്രയുടെ പ്രകടനം ഫൈബർഗ്ലാസ് അബ്രയുമായി താരതമ്യപ്പെടുത്തി നിരീക്ഷിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഇലക്ട്രിക് അബ്രകൾ നിർമാണ സമയം 90 ശതമാനം കുറയ്ക്കുകയും സമുദ്ര ഗതാഗതത്തിനുള്ള ആർടിഎയുടെ പാരിസ്ഥിതിക സുസ്ഥിര മാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ത്രീ-ഡി പ്രിൻ്റഡ് ബോട്ടുകളുടെ പരീക്ഷണ ഘട്ടത്തിന് പുറമേ, സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നതിനായി ദുബായ് ക്രീക്കിലെ പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിക്കും. ഈ സ്റ്റേഷനുകൾ പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിക്കുന്നതാണ്. നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ചില്ലറ വിൽപന സ്ഥലങ്ങൾ, ജീവനക്കാർക്കും ഓപ്പറേറ്റർമാർക്കും സൗകര്യങ്ങൾ, ബൈക്ക് റാക്കുകൾ കൂട്ടിച്ചേർക്കൽ, കാത്തിരിപ്പ് കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ദുബായ് വാട്ടർ കനാലിൻ്റെ പൂർത്തീകരണത്തിനു ശേഷം സമുദ്ര ഗതാഗത മേഖല കൂടുതൽ പേർ ഉപയോഗപ്പെടുത്തുന്നുണ്ട്.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT