 
						യു എ ഇയിൽ ഇന്ന് റെഡ് അലേർട്ട്; ഇടിയോടു കൂടി മഴ പെയ്തേക്കും
യുഎഇയിൽ രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ എട്ടരയ്ക്ക് ശേഷം മൂടൽമഞ്ഞ് കുറയും.
ഇന്ന് പൊതുവെ, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. സംവഹന മേഘങ്ങളാൽ ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ അനുഭവപ്പെടും.
ഞായറാഴ്ച അൽ ഐനിലെ ഖത്മ് അൽ ഷിക്‌ലയിൽ മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. മഴയെ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. അൽ ദൈദിലേക്കുള്ള പുതിയ ഖോർഫക്കൻ റോഡിൽ കനത്ത മഴ പെയ്തിരുന്നു. ഷാർജയിലെ മലേഹയിൽ നേരിയ മഴയും അനുഭവപ്പെട്ടു.
ഇന്ന് ചില പ്രദേശങ്ങളിൽ മഴ പെയ്തേക്കാം, ആന്തരിക പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കാലാവസ്ഥ പൊതുവെ ചൂടായിരിക്കും. അതേസമയം, അബുദാബിയിലും ദുബായിലും താപനില യഥാക്രമം 48 ഡിഗ്രി സെൽഷ്യസും 47 ഡിഗ്രി സെൽഷ്യസും വരെ എത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
 
		 
		 
		 
		 
		 
		
Comments (0)