Advertisment
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്ത് താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 45 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. തീരപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും.
Advertisment
അബുദാബിയിൽ 10 മുതൽ 70 ശതമാനം വരെയും ദുബായിൽ 15 മുതൽ 50 ശതമാനം വരെയും അന്തരീക്ഷ ഈർപ്പ ലെവലുകൾ അനുഭവപ്പെടും. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq