സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയർന്നു. വെള്ളിയാഴ്ച പവന് 480 രൂപ ഉയർന്ന മാസത്തിലെ പുതിയ ഉയരം കുറിച്ചു. എന്നാൽ ഇന്ന് 55,080 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 60 രൂപ കൂടി 6,880 രൂപയിലെത്തി. ഇന്ന് 10 ശതമാനം പണിക്കൂലി വരുന്ന ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഏകദേശം 62,500 രൂപയോളം ചെലവ് വരും. രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഫെഡറൽ റിസർവ് പലിശ കുറച്ച തീരുമാനം പുറത്തു വന്നതിന് പിന്നാലെ കുറിച്ച സർവകാല ഉയരത്തിന് അടുത്താണ് ഇന്ന് രാജ്യാന്തര വിലയും. ഇന്നലത്തെ ലാഭമെടുപ്പിന് ശേഷം നിക്ഷേപകർ സ്വർണം വാങ്ങുന്നതിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Flights Cancelled on Qatar–Riyadh Routes ഖത്തർ–റിയാദ് സർവീസുകളിൽ വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് മുന്നറിയിപ്പ്
Waste Management in Qatar ഖത്തറിൽ മാലിന്യ സംസ്കരണം: വെല്ലുവിളികൾ എന്തെല്ലാം? പരിഹാരമാർഗങ്ങളുമായി ‘സീറോ വേസ്റ്റ്’ പദ്ധതി
Campaign to Promote Ethical Values ഖത്തറിലെ വിദ്യാർഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്താൻ പ്രത്യേക ക്യാമ്പയിൻ
Qatar Introduces New Regulations for Driving Schools ഖത്തറിൽ ഡ്രൈവിങ് സ്കൂളുകൾക്ക് പുതിയ നിയന്ത്രണങ്ങൾ; നിയമം പാലിക്കാൻ ഒരു മാസത്തെ സമയം
ADVERTISEMENT