Advertisment
മസ്‌കത്ത് : അവധിക്കുപോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രയ്ക്കിടെ ഹൃദയ സ്തംഭനം ഉണ്ടായി. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Advertisment
റുസ്താഖിൽ ഇരുപത് വർഷത്തോളമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ ബാത്തിന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി. വി. അബു. മാതാവ്: ആമിന. ഭാര്യ സബിത. മക്കൾ: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങൾ: ഷക്കീബ്, അഷ്‌കർ, അഫ്‌സൽ, വഹീദ, സബിത.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Advertisment