
Kuwait water maintenance കുവൈത്ത് സിറ്റി: ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ രാജ്യത്തെ നാല് മേഖലകളിൽ ജലവിതരണം കുറയാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി 9 മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ 10 മണിക്കൂർ നീളും. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ ജലവിതരണത്തിന്റെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജലവിതരണത്തെ ബാധിക്കുന്ന മേഖലകൾ
- അർദിയ (Ardiya)
- സബാഹ് അൽ നാസർ (Sabah Al-Nasser)
- ഫിർദൗസ് (Firdous)
- ഇഷ്ബിലിയ (Ishbiliya)
അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ജലവിതരണം തടസ്സപ്പെടുകയോ വെള്ളം ലഭിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ്ലൈൻ നമ്പറായ 152-ൽ ബന്ധപ്പെടാം.