യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിൻ്റെ (ഗാലക്‌സി) ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (സിബിയുഎഇ) റദ്ദാക്കി. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിൻ്റെ ലൈസൻസ് റദ്ദാക്കിയത്. അതോറിറ്റി അതിൻ്റെ പേര് രജിസ്ട്രിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഗാലക്‌സിക്ക് ദുർബലമായ കംപ്ലയൻസ് ചട്ടക്കൂടുണ്ടെന്നും അതിൻ്റെ റെഗുലേറ്ററി ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും സെൻട്രൽ ബാങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദ് ചെയ്തത്. എല്ലാ ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസ് സംബന്ധിയായ പ്രൊഫഷണലുകളും ഇൻഷുറൻസ് വ്യവസായത്തിൻ്റെയും രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
യുഎഇയിലെ ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് സെൻട്രൽ ബാങ്ക് റദ്ദാക്കി
Advertisment
Advertisment