ദുബായ്: നഗരത്തിലെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡ് ഈ മാസം വീണ്ടും അടച്ചിടും. രണ്ടാമത്തെ പ്രാവശ്യമാണ് റോഡ് വാഹനയാത്രക്കാര്ക്ക് അപ്രാപ്യമാകുന്നത്. നവംബര് 10 ന് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തിയ ദുബായ് റൈഡിനോട് അനുബന്ധിച്ച് റോഡ് അടച്ചിട്ടിരുന്നു. നവംബര് 24 നാണ് വീണ്ടും റോഡ് അടച്ചിടുന്നത്. ദുബായ് റണ് നടക്കുന്നതിനാലാണ് അന്നേ ദിവസം ഷെയ്ഖ് സായിദ് റോഡ് അടച്ചിടുക. നവംബര് 24 ന് അതിരാവിലെ തന്നെ യാത്ര ചെയ്യുന്നവര് മറ്റ് റൂട്ടുകള് കണ്ടെത്തേണ്ടതാണ്. അതിനാല്, റോഡ് തുറക്കാന് കുറച്ച് സമയം യാത്രക്കാര്ക്ക് കാത്തിരിക്കേണ്ടി വരും. അഞ്ച് കിമീ റണ്ണിന് എട്ട് മണിക്കും 10 കിമീ റണ്ണിന് 7.30 നുമാണ് റോഡ് ഉപയോഗിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം