യുഎഇയിൽ ട്രക്കും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റെഡ് സിഗ്നൽ മറികടന്നെത്തിയ മലിനജല ടാങ്കറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നെന്ന് ഫുജൈറ പോലീസ് പറഞ്ഞു. ഒരു വാഹനത്തിന്റെ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതോറിറ്റി പങ്കുവെച്ച ചിത്രത്തിൽ, റോഡിൽ തീ പടർന്നിരിക്കുന്നതും ടാങ്കറിൽ നിന്ന് കറുത്ത പുക ഉയരുന്നതും കാണാം. അപകടത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം