Advertisment
യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. ഇന്ന് ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ വെയർഹൗസ് പൂർണമായും കത്തിനശിച്ചു. മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു. എമിറേറ്റിൻ്റെ ഔദ്യോഗിക മാധ്യമ ഓഫീസ് പങ്കിട്ട വീഡിയോയിൽ, വ്യാവസായിക മേഖലയിൽ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് കാണാം.
Advertisment
തീപിടുത്തം റിപ്പോർട്ട് ചെയ്തയുടനെ അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നും പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV