അബുദാബിയിൽ ഭക്ഷ്യസുരക്ഷ ലംഘനം; പ്രശസ്തമായ ഈജിപ്ഷ്യൻ ബേക്കറി അടച്ചു

അബുദാബിയിലെ അൽ നഹ്‌യാനിലുള്ള പ്രശസ്തമായ ഈജിപ്ഷ്യൻ ബേക്കറി അടച്ചു പൂട്ടിയതായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).

ബേക്കറിയിൽ ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ബേക്കറി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെന്ന് ADAFSA വ്യക്തമാക്കി. ഇതിനകം ഈ ആഴ്ച ആദ്യം ഖജൂർ തോലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രോസറി ഷോപ്പും ADAFSA അടച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ചതിനും, മുന്നറിയിപ്പുകൾ നൽകിയിട്ടും തിരുത്താൻ തയാറാവാത്തതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച അടച്ചത്.

ADAFSA ഭക്ഷ്യവസ്തുക്കളുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളും നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കപ്പെടുന്നതാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ലംഘനങ്ങൾ കണ്ടുവരുന്നവർക്ക് 800555 എന്ന ടോൾ-ഫ്രീ നമ്പറിലേയ്ക്ക് വിവരം അറിയിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

Tag: Famous Egyptian bakery closed in Abu Dhabi over food safety breach

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group