UAE Petrol Diesel Prices ദുബായ്: ജൂലൈ മാസത്തേക്കുള്ള ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. രണ്ട് മാസത്തെ സ്ഥിരമായ ഇടിവിന് ശേഷം മെയ് മാസത്തിലെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്ന വില ജൂണിൽ തന്നെ തുടരും. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജൂണിൽ ആഗോള എണ്ണവില കുതിച്ചുയർന്നതും തുടർന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളും കാരണം ജൂലൈയിൽ യുഎഇയിലെ പെട്രോൾ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. പുതിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ ബാധകമാകും, ഇവ ഇപ്രകാരമാണ്: യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ജൂണിൽ 2.58 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് ജൂലൈയില്‍ 2.70 ദിർഹമാകും, സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.58 ദിർഹം വിലവരും, നിലവിലെ നിരക്ക് 2.47 ദിർഹം ആണ്, ഇ-പ്ലസ് 91 പെട്രോളിന് ജൂണിൽ ലിറ്ററിന് 2.39 ദിർഹമായിരുന്നു ജൂലൈയില്‍ 2.51 ദിർഹമായിരിക്കും വില, ഡീസലിന് ലിറ്ററിന് 2.45 ദിർഹത്തിൽ നിന്ന് 2.63 ദിർഹം ആയിരിക്കും നിലവിലെ നിരക്ക്. 2015ൽ യുഎഇ പെട്രോൾ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചതിനാൽ, എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കാറുണ്ട്.
Related Posts
UAE Job Change Rules;യുഎഇയിൽ ജോലി മാറാൻ പ്ലാനുണ്ടോ? പഴയ കമ്പനി പണി തരുമോ? ലേബർ ബാൻ വരുമോ? പ്രവാസികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ
Dubai airport lost handbag;ദുബായ് വിമാനത്താവളത്തിൽ പണവും ഫോണുമടങ്ങിയ വിലപിടിപ്പുള്ള ബാഗ് മറന്നുവെച്ച് സ്വന്തം രാജ്യത്തേക്ക് പറന്നു ; ഒടുവിൽ വിദേശ വനിതയ്ക്ക് സർപ്രൈസ് കോൾ
UAE Lottery Lucky Day Results;68 കോടി ആര്ക്ക്? യുഎഇ ലോട്ടറിയുടെ നൂറാം നറുക്കെടുപ്പ്; മൂന്ന് പേർക്ക് അടിച്ചു മോനെ കോളടിച്ചു;ഭാഗ്യ ദേവത കണ്ണ് തുറന്നു!!! വിജയനമ്പറുകൾ അറിയാം!