Iran cuts cooperation with IAEA ടെഹ്റാന്: അന്താരാഷ്ട്ര ആണവോര്ജ ഏജന്സി (ഐഎഇഎ)യുമായുള്ള സഹകരണം നിര്ത്തിവെച്ച് ഇറാന്. ഇത് സംബന്ധിച്ച ബില്ലിന് ഇറാന് പാര്ലമെന്റ് അംഗീകാരം നല്കി. അന്താരാഷ്ട്ര ആണവോര്ജ ഏജന്സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന് പാര്ലമെന്റ് ഐക്യകണ്ഠേന പാസാക്കിയത്. ഐ.എ.ഇ.എ നിരീക്ഷകര്ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില് വിലക്കുണ്ടാകും. ഏജന്സിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്സിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്നും ഇറാന് പാര്ലമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ബില് ഇറാന് പാര്ലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്സില് നല്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇറാനിലെ ആണവ നിലയങ്ങള്ക്കെതിരായ ആക്രമണത്തെ ചെറിയ തോതില് പോലും അന്താരാഷ്ട്ര ആണവോര്ജ ഏജന്സി (IAEA) അപലപിക്കാന് തയ്യാറായില്ല. അതിനാല്, അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന് പാര്ലമെന്റ് സ്പീക്കര് മുഹമ്മദ് ബാഗര് ഖാലിബാഫ് പറഞ്ഞു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില് യുഎസ് ബോംബാക്രമണം നടത്തിയ സാഹചര്യത്തില് അവിടങ്ങള് പരിശോധിക്കാന് തങ്ങള്ക്ക് കഴിയണമെന്ന് അന്താരാഷ്ട്ര ആണവോര്ജ ഏജന്സി ഡയറക്ടര് ജനറല് റാഫേല് ഗ്രോസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Home
news
Iran cuts cooperation with IAEA: ഇനി പണ്ടത്തെ പോലെ അല്ല; അന്താരാഷ്ട്ര ആണവോര്ജ ഏജന്സിയുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്
Related Posts
Malayali Nurse Detained at Riyadh Airport Over ഒരു ചെറിയ അശ്രദ്ധ മതി, ജീവിതം തകിടം മറിയാൻ! സൗദിയിൽ പ്രവാസി നഴ്സ് കസ്റ്റഡിയിലായത് എങ്ങനെ?
Global Village Dubai 2026 prices : ദുബായ് ഗ്ലോബൽ വില്ലേജ് 2026: ഭക്ഷണം, റൈഡുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് എത്ര ചെലവാകും? ടിക്കറ്റ് നിരക്കുകൾ അറിയാം
Marine Moorings Installed to Protect Coral Reefs കുവൈത്തിലെ കുബ്ബാർ ദ്വീപിൽ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് 35 മറൈൻ മൂറിങ്ങുകൾ സ്ഥാപിച്ചു